ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ളോക്കില്‍ ഉള്പ്പെസടുന്ന ഏട്ട് പഞ്ചായത്തുകളില്‍ ഒന്നാണ് ഇട്ടിവ ഗ്രാമപഞ്ചായത്ത്. 43.89 ച.കി.മീ. വിസ്തൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. ഇന്നത്തെ ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ വയ്യാനത്തിനടുത്തുള്ള ചെറിയ ഒരു പ്രദേശമാണ് ഇട്ടിവ. പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നു വിളിക്കപ്പെട്ടിരുന്ന ആയി രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രദേശമെന്ന് കരുതാവുന്നതാണ്. കേരളത്തിന്റെ മറ്റേതൊരു പ്രദേശത്തും എന്ന പോലെ ഇവിടെയും ജന്മിത്തത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമമാണ് ഉണ്ടായിരുന്നത്. കുറവര്‍, പറയര്‍, വേടര്‍, പുലയര്‍ തുടങ്ങിയ സമുദായക്കാരെ കൃഷിപ്പണിക്കു വേണ്ടി ജന്മിമാര്‍ പലയിടങ്ങളില്‍ നിന്നും വരുത്തി താമസിപ്പിച്ചിരുന്നു. അവരെ അടിക്കടി മാറ്റി പാര്പ്പി ച്ച് ഭൂമിയാകെ ഫലഭൂയിഷ്ഠമാക്കിയിട്ട് അത്യാവശ്യം വേണ്ട തൊഴിലാളികളെ നിലനിര്ത്തി യിട്ട് ബാക്കിയുളളവരെ ആട്ടിപ്പായിക്കുന്ന ഒരു സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഒപ്പം അയിത്തവും കൊടികുത്തി വാണിരുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട ജന്മിമാര്‍ ഒരേവര്ഗ്ഗമ സ്വഭാവം തന്നെയാണ് വച്ചുപുലര്ത്തി യിരുന്നത്. കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു മിക്കതും. സഞ്ചരിക്കാന്‍ ഊടുവഴികള്‍ മാത്രം. കാര്ഷിരകോല്പിന്നങ്ങള്‍ കടയ്ക്കല്‍, അഞ്ചല്‍ പ്രദേശങ്ങളില്‍ കൊണ്ടുപോകാനാണ് ആ പ്രദേശങ്ങളില്‍ ഊടുവഴികള്‍ ഉണ്ടായത്. ഇതില്‍ പ്രധാനം ഇന്നത്തെ ഐയിരക്കുഴി - അഞ്ചല്‍ റോഡ്, കടയ്ക്കല്‍ ചുണ്ട, കോട്ടുക്കല്‍ വഴി അഞ്ചല്‍ റോഡും ഉണ്ടാകുന്നതിന് മുമ്പുണ്ടായിരുന്ന ഊടുവഴികളായിരുന്നു. അതാതു പ്രദേശത്തെ ആളുകള്‍ സംഘടിച്ചാണ് അന്നത്തെ ഊടുവഴികളെല്ലാം വെട്ടിത്തെളിച്ച് വണ്ടിത്തടങ്ങളാക്കിയത്. പുഴകളും, തോടുകളും, കുളങ്ങളും വെട്ടിയതും വായനശാലകള്‍ സ്ഥാപിച്ചതും ജനങ്ങള്‍ തന്നെയായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്ക്കു ന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം ഈ പഞ്ചായത്തിലാണ്.