ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഈ സൈറ്റിലുള്ള വിവരങ്ങൾ അപൂർണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

എ നൗഷാദ്

പ്രസിഡൻ്റ്

അമ്യത സി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. എസ് സോമരാജൻ

ചെയര്‍പേഴ്സൺ ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നദല്യമോൾ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. അനിൽകുമാർ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനീഷ് എസ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ളോക്കില്‍ ഉള്പ്പെസടുന്ന ഏട്ട് പഞ്ചായത്തുകളില്‍ ഒന്നാണ് ഇട്ടിവ ഗ്രാമപഞ്ചായത്ത്. 43.89 ച.കി.മീ. വിസ്തൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. ഇട്ടിവ ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. ഇന്നത്തെ ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ വയ്യാനത്തിനടുത്തുള്ള ചെറിയ ഒരു പ്രദേശമാണ് ഇട്ടിവ. പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നു വിളിക്കപ്പെട്ടിരുന്ന ആയി രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രദേശമെന്ന് കരുതാവുന്നതാണ്. കേരളത്തിന്റെ മറ്റേതൊരു പ്രദേശത്തും എന്ന പോലെ ഇവിടെയും ജന്മിത്തത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമമാണ് ഉണ്ടായിരുന്നത്. കുറവര്‍, പറയര്‍‍, വേടര്‍, പുലയര്‍ തുടങ്ങിയ സമുദായക്കാരെ കൃഷിപ്പണിക്കു വേണ്ടി ജന്മിമാര്‍ പലയിടങ്ങളില്‍ നിന്നും വരുത്തി താമസിപ്പിച്ചിരുന്നു. അവരെ അടിക്കടി മാറ്റി പാര്പ്പി ച്ച് ഭൂമിയാകെ ഫലഭൂയിഷ്ഠമാക്കിയിട്ട് അത്യാവശ്യം വേണ്ട തൊഴിലാളികളെ നിലനിര്ത്തി യിട്ട് ബാക്കിയുളളവരെ ആട്ടിപ്പായിക്കുന്ന ഒരു സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഒപ്പം അയിത്തവും കൊടികുത്തി വാണിരുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പഴയകാലത്ത് ഉയർന്ന സാംസ്കാരിക നിലവാരമുള്ള ജനവാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആക്രമണങ്ങളും രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും കാരണം ചില പ്രദേശങ്ങൾ നശിച്ചു കാടായി മാറി. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് വീണ്ടും കുടിയേറ്റം ആരംഭിക്കുകയും വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കി മാറ്റുകയും ചെയ്തു. ജന്മിത്ത വ്യവസ്ഥയും കുടിയിറക്കവും ശക്തമായിരുന്നെങ്കിലും 1940-കൾക്ക് ശേഷം നാട്ടുകാർ സംഘടിതമായി അതിനെതിരെ പ്രവർത്തിച്ചു. ജാതിവ്യവസ്ഥയും അയിത്താചാരങ്ങളും ശക്തമായിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സാമൂഹിക സമത്വം നേടാൻ പ്രസ്ഥാനങ്ങൾ നടന്നു. കടയ്ക്കൽ വിപ്ലവം സമയത്ത് ഈ പ്രദേശത്തുനിന്നും നിരവധി ആളുകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കഥകളി, പടയണി, കുത്തിയോട്ടം, തിരുവാതിരക്കളി, നാടൻപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങൾ ഗ്രാമജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു.

കൂടുതൽ വായിക്കുക