ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
🌪️ ഓപ്പറേഷൻ തൂഫാൻ 2.0
ഇട്ടിവാ ഗ്രാമപഞ്ചായത്ത്
ലഹരിക്കെതിരെ കേരള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ 2.0.
ലഹരി ഉപയോഗം തടയുന്നതിനൊപ്പം, ലഹരിയുടെ ആവശ്യകത കുറയ്ക്കുക, നേരത്തെയുള്ള ഇടപെടൽ ഉറപ്പാക്കുക, കൗൺസിലിംഗ്, ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇട്ടിവാ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ, ജനമൈത്രി പോലീസ്, ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഹരിതകർമ്മ സേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വാർഡ് തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബാഡ്ജ് വിതരണം, വീഡിയോ പ്രദർശനം, യുവജന-വിദ്യാർത്ഥി പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും.
🎯 ലക്ഷ്യം
“ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത പഞ്ചായത്ത് - ലഹരിമുക്ത കേരളം”
ലഹരിക്കെതിരെ ഒരുമിച്ച്…
നാടിന്റെ സുരക്ഷയ്ക്കായി തൂഫാനായി മുന്നേറാം! 🌪️